ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കോങ്ങാട് ഗ്രാമപഞ്ചായത്ത് . 1962-ൽ കോങ്ങാട്, ചെറായ, പെരിങ്ങോട് പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് ഇന്നത്തെ കോങ്ങാട് പഞ്ചായത്ത് രൂപീകരിച്ചു. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് കരിമ്പ, കിഴക്ക് മുണ്ടൂർ,തെക്ക് പറളി, കേരളശ്ശേരി, മങ്കര പഞ്ചായത്തുകൾ, പടിഞ്ഞാറ് കടമ്പഴിപ്പുറം പഞ്ചായത്ത് എന്നിവയാണ്. 35.55 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അർദ്ധ മലമ്പ്രദേശമാണ് കോങ്ങാട് പഞ്ചായത്ത്. മൊത്തം വിസ്തൃതിയുടെ 5% മാണ് വനപ്രദേശം